- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ദത്താജിറാവ് ഗെയക്വാദ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ദത്താജിറാവ് ഗയക്വാദ് (95) അന്തരിച്ചു. വാർധക്യസംബന്ധമായ അസുഖങ്ങളെത്തുടർന്ന് വഡോദരയിൽ ചികിത്സയിലായിരുന്നു.1952 നും 1961 നുമിടയിൽ ഇന്ത്യക്കുവേണ്ടി പതിനൊന്നു ടെസ്റ്റുകൾ കളിച്ചിട്ടുള്ള ഗയക്വാദ് 1959 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിനെ നയിച്ചു. രഞ്ജി ട്രോഫി മത്സരങ്ങളിൽ ബറോഡ ടീമീന്റെ കരുത്തായിരുന്ന ഗയക്വാദ് മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം പതിനാല് സെഞ്ച്വറി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 249 റൺസ് (നോട്ടൗട്ട്) ആണ് ഏറ്റവും മികച്ച പ്രകടനം.
1959 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഗയക്വാദ് അഞ്ചു ടെസ്റ്റുകളിൽ നിന്ന് 1174 റൺസ് നേടിയെങ്കിലും എല്ലാ മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ ശക്തമായ സാന്നിധ്യമായിരുന്ന ഗയക്വാദ് 1952 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഓപ്പണിങ് ബാറ്റ്സ്മാനുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പരിശീലകനും ഓപ്പണിങ് ബാറ്റ്സ്മാനുമായിരുന്ന അംശുമാൻ ഗയക്വാദ് മകനാണ്.