- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി അന്തരിച്ചു; അന്ത്യം ഉദരസംബന്ധമായ രോഗങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ
തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ നടക്കും. ദീർഘനാളായി ഉദരസംബന്ധമായ രോഗങ്ങളാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവർത്തനങ്ങളിൽ സജീവമായി. 2002 ലാണ് സന്യാസം സ്വീകരിച്ചത്. തുടർന്ന് ദീർഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. 2011 മുതൽ ആശ്രമം ഡയറക്ടർ ബോർഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു.
2019 മുതൽ ഓർഗനൈസിങ് സെക്രട്ടറിയായും ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജിന്റെ മാനേജരായും പ്രവർത്തിച്ചുവരികയായിരുന്നു.
Next Story