- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയേയും മറ്റും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി പറഞ്ഞത് കസ്തൂരിരങ്ക അയ്യർ വിചാരണ നേരിടണമെന്ന്; ഒഴിവാക്കി കിട്ടാൻ സുപ്രീംകോടതിയെ സമീപിച്ചത് ആറരക്കൊല്ലം മുമ്പ്; കേസ് 38 തവണ മാറ്റിവച്ചപ്പോൾ ഹർജി തീർപ്പാകും മുമ്പ് ലാവ്ലിൻ കേസിലെ പ്രതിയുടെ മരണം
തിരുവനന്തപുരം: ലാവലിൻ കേസിൽലെ വിചാരണ നടപടിയിൽ നിന്നും ഒഴിവക്കാണമെന്ന് ആവശ്യപ്പെട്ട് സമപ്പിച്ച ഹർജിയിൽ തീർപ്പുകൽപ്പിക്കപ്പെടും മുമ്പ് റിട്ട. കെ.എസ്.ഇ.ബി. ചീഫ് എൻജിനിയർ കസ്തൂരിരങ്ക അയ്യർ (82) യാത്രയായി. 38 തവണയിലേറെയായി സുപ്രീം കോടതി മാറ്റിവെച്ച ഹർജി ആറരക്കൊല്ലം മുമ്പാണ് അയ്യർ നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് കസ്തൂരിരങ്ക അയ്യർ മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിലായിരുന്നു അന്ത്യം. .
2017-ൽ കേസിൽ വിചാരണ നേരിടണമെന്ന വിധി വന്നപ്പോൾ തന്നെ പ്രായത്തിന്റെ അവശതയിലായിരുന്നു അദ്ദേഹം. അന്ന് ''എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'' എന്ന് മാത്രമായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. വർഷങ്ങൾക്കു മുൻപ് വീഴ്ചയെ തുടർന്നു നട്ടെല്ലിൽ പ്ലേറ്റ് ഇട്ടതിന്റെ അവശതയും അദ്ദേഹത്തിനുണ്ടായിരുന്നു. കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരാക്കപ്പട്ടതിനെതിരെ സിബിഐ. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിലെ മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയതുപോലെ തങ്ങളുടേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യരുൾപ്പെടെ പ്രതികളായ മൂന്നുപേർ ഈ കേസിൽ കക്ഷിചേർന്നിരുന്നു. രണ്ടു ഹർജികളും നിലവിൽ സുപ്രീ കോടതിയുടെ പരിഗണനയിലാണ്. ഒടുവിൽ ഫെബ്രുവരി ആറിനാണ് ലാവലിൻ കേസ് മാറ്റിയത്. തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കൾ: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കൾ: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്‌കാരം ചൊവ്വാഴ്ച.
2017 ഓഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, എം വി രാജഗോപാൽ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ