- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം രൂപത വൈദികൻ ഫാദർ ഇമ്മാനുവേൽ ജഗദീഷൻ അന്തരിച്ചു; വിട പറഞ്ഞത് വൈദീക വൃത്തിക്കൊപ്പം വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; സംസ്ക്കാരം വെള്ളിയാഴ്ച്ച
കൊല്ലം: കൊല്ലം രൂപത വൈദികനും നീണ്ടകര ഫെറോനയുടെയും ഇടവകയുടെയുടെയും വികാരിയുമായ ഫാദർ ഇമ്മാനുവേൽ ജഗദീഷൻ കെ. നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അച്ചന്റെ ഭവനത്തിലെ പ്രാർത്ഥനയോടെ ആരംഭിക്കും. തുടർന്നു ബിഷപ്പുമാരായ പോൾ ആന്റണി മുല്ലശേരി, സ്റ്റാൻലി റോമൻ എന്നിവരുടെ കാർമ്മികത്വത്തിൽ കല്ലട, കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ സംസ്കാരം നടക്കും.
ഷഷ്ടിപൂർത്തി ആഘോഷിക്കാൻ ഒരുങ്ങുവെയാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേർപാട്. കൊല്ലം സെന്റ് റഫേൽസ് മൈനർ സെമിനാരി, ആലുവ കാർമൽഗിരി, മംഗലപ്പുഴ സെന്റ് ജോസഫ്സ് മേജർ സെമിനാരികൾ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി.
കൊല്ലം മെത്രാൻ റവ. ഡോ. ജോസഫ് ജി. ഫെർ ണാന്റസിൽ നിന്ന് 1989 ൽ വൈദിക പട്ടം സ്വീകരിച്ചു.
രൂപതയിലെ കാഞ്ഞിരകോട്, ചെമ്മക്കാട്, കായംകുളം, പടപ്പക്കര, ശാസ്താംകോട്ട, പട്ടകടവ്, കരീപ്പുഴ, അരിനല്ലൂർ, തെക്കുംഭാഗം, ലൂർദ്പുരം, കണ്ണനല്ലൂർ, കുരീപ്പുഴ, കണ്ടച്ചിറ, നീണ്ടകര എന്നീ ഇടവകകളിൽ ഇടവക വികാരിയായി സേവനമനുഷ്ടിച്ചു.ലിറ്റിൽ വേ അസോസിയേഷൻ ഡയറക്ടർ, രൂപത മുഖപത്രമായ വിശ്വധർമം എഡിറ്റർ എന്നീ നിലകളിൽ നിലകളിലും പ്രവർത്തിച്ചു.ഹ്രസ്വകാലം ഇറ്റലിയിലും സഭാ ശുശ്രൂഷ ചെയ്തുണ്ട്. എഴുത്തുകാരനും വാഗമിയുമാണ്.
കൊല്ലം രൂപതയിലെ കല്ലട ഇടവകയിൽ മുട്ടം എൻ. ബി. കെ ഹൗസിൽ പരേതരായ കൊളമ്പസ്, മരിയ എന്നിവർ മാതാപിതാക്കളാണ്. റെംജി, സോളമൻ, യേശുദാസൻ, പരേതരായ സേവ്യർ, ജെയിംസ് എന്നിവരാണ് സഹോദരങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ