- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി: കട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഉടമയായ യുവതി തൂങ്ങി മരിച്ചു; പ്രതീക്ഷിച്ച സാമ്പത്തിക സഹായം കിട്ടാതെ വന്നതോടെ കടുംകൈ കാട്ടിയതെന്ന് സൂചന
കോഴഞ്ചേരി: കട ഉദ്ഘാടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഉടമയായ യുവതി ജീവനൊടുക്കി. വല്ലന കാവിന്റെ മേലേതിൽ യശോധരന്റെ മകൾ ശ്രീജ (41)യാണ് മരിച്ചത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ മാധവം ചിപ്സ് ആൻഡ് സ്വീറ്റ് കോർട്ട എന്ന പേരിൽ ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിനും 10 നും ഇടയിൽ നടക്കാനിരിക്കേ നാൽക്കാലിക്കൽ മായാലുമൺ ഭാഗത്തെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഒരു സുഹൃത്തിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിച്ചാണ് ശ്രീജ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചത്. തക്ക സമയത്ത് സഹായം ലഭിക്കാതെ വന്നതോടെയാണ് ശ്രീജ ജീവനൊടുക്കിയതെന്ന് കരുതുന്നു. സാമ്പത്തിക സഹായം ലഭിക്കാതെ വന്നാൽ താൻ ജീവനൊടുക്കുമെന്ന് ശ്രീജ മക്കളോട് പറഞ്ഞിരുന്നുവത്രേ. തഹസിൽദാരുടെ നേതൃത്വത്തിൽ കോഴഞ്ചേരി പൊലീസ് മേൽനടപടി സവീകരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് വല്ലനയിലെ വീട്ടുവളപ്പിൽ. മക്കൾ: നവ്യ, നന്ദു.
മറുനാടന് മലയാളി ബ്യൂറോ