- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനി സീനിയർ സബ് എഡിറ്റർ എം രാജീവൻ അന്തരിച്ചു; സംസ്‌കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ
കണ്ണൂർ: ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് അന്ത്യം.
ദേശാഭിമാനിയുടെ തളിപ്പറമ്പ്, ആലക്കോട് ഏരിയ ലേഖകനായാണ് പത്രപ്രവർത്തനം തുടങ്ങിയത്. 2008 ൽ സബ് എഡിറ്റർ ട്രെയിനിയായി. കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടിലാണ് താമസം. ഭാര്യ: പി എൻ സുലേഖ (സെക്രട്ടറി , തളിപ്പറമ്പ് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം ആർ ശ്രീരാജ്, എം ആർ ശ്യാംരാജ്.സംസ്‌കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story