- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ നഴ്സായ യുവതി നാട്ടിൽ മരിച്ചു; കുഴഞ്ഞു വീണു മരിച്ചത് കാസറഗോഡ് സ്വദേശിനി ലിജി ഫെബിൻ; സംസ്ക്കാരം ഇന്ന് വൈകുന്നേരം
ദുബായ്: കാസറഗോഡ് സ്വദേശിനിയും ദുബായിൽ നേഴ്‌സുമായ യുവതി മരിച്ചു. പൂടംകല്ലിലെ പാലത്തുരുത്തിൽ ലിജി ഫെബിൻ (30) ആണ് മരിച്ചത്. 6 മാസം ഗർഭിണി ആയിരുന്നു. കുഴഞ്ഞു വീണാണ് മരണം. മടമ്പം അലക്സ് നഗറിലെ ലിജിയുടെ സ്വന്തം വീട്ടിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: വണ്ടൻകുഴിയിൽ ജോയി. മാതാവ്: ലിസി. ഭർത്താവ്: ഫെബിൻ ജോൺ. സഹോദരൻ: ലിജോ (ദുബൈ). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് രാജപുരം തിരുക്കുടുംബ ദേവാലയത്തിൽ. ലിജിയുടെ ആകസ്മിക വിയോഗത്തിൽ യുഎൻഎ നേതാവ് ജാസ്മിൻ ഷാ അനുശോചിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story