- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ബാധിച്ചു കോഴിക്കോട് സ്വദേശിയായ സൈനികൻ മരിച്ചു
നാദാപുരം: ശ്രീനഗറിൽ സൈനിക സേവനത്തിനിടെ പനി മൂർച്ഛിച്ച് വളയം സ്വദേശിയായ സൈനികൻ മരിച്ചു. ചെക്കോറ്റ ക്ഷേത്ര പരിസരത്തെ വിമുക്ത ഭടൻ പേരാലുള്ള പറമ്പത്ത് ജയചന്ദ്രന്റെയും മുൻ വളയം പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മിനി ജയചന്ദ്രന്റെയും മകൻ നായിക് ജെ.സി.മിഥുൻ (34) ആണു മരിച്ചത്.
13 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: ഗോപിക. മകൻ: ദക്ഷിത് (വിദ്യാർത്ഥി, പ്രൊവിഡന്റ്‌സ് സ്‌കൂൾ, കല്ലാച്ചി). സഹോദരി: ചാന്ദ്‌നി.
Next Story