- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള മനോരമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം കണ്ടത്തിൽ മാമ്മൻ ഈപ്പൻ അന്തരിച്ചു; അന്ത്യം ചെന്നെയിൽ; സംസ്ക്കാരം ശനിയാഴ്ച കിൽപോക്ക് സെമിത്തേരിയിൽ; വിട പറഞ്ഞത് ബാലന്നൂർ ടീ ആൻഡ് റബർ കമ്പനിയുടെയും ഡയറക്ടർ സ്ഥാനത്തും പ്രവർത്തിച്ച വ്യക്തി
ചെന്നൈ: മലയാള മനോരമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം കണ്ടത്തിൽ മാമ്മൻ ഈപ്പൻ(86) അന്തരിച്ചു. കുഞ്ഞുമോൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന മാമ്മൻ ഈപ്പിന്റെ വിയോഗം ചെന്നൈയിൽ വച്ചായിരുന്നു. മനോരമ കുടുംബത്തിലെ മുതിർന്ന അംഗമാണ് മാമ്മൻ ഈപ്പൻ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30നു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 12നു കിൽപോക്ക് സെമിത്തേരിയിൽ നടക്കും.
മൃതദേഹം ഇന്ന് വൈകിട്ട് 5ന് നുങ്കംപാക്കം വാലസ് ഗാർഡനിലെ 10ാം നമ്പർ വീട്ടിലെത്തിക്കും. ബാലന്നൂർ ടീ ആൻഡ് റബർ കമ്പനിയുടെയും ഡയറക്ടർ ആയിരുന്നു. മലയാള മനോരമയുടെ ഡയറക്ടറും എം.ആർ.എഫ്. എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന കെ. എം. ഈപ്പന്റെ മകനാണ്. പൂവള്ളിൽ കണ്ടത്തിൽ ഓമനയാണ് ഭാര്യ. ഷിറിൻ മാമ്മൻ, ശിൽപ പൂക്കാട്ട് എന്നിവർ മക്കളും അഡ്വക്കറ്റ്. ജോസഫ് പൂക്കാട്ട് മരുമകനുമാണ്.
Next Story