- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോഡ് രണ്ടുവയസ്സുകാരൻ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു; അപകടം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി സ്ലാബ് മാറ്റിവെച്ചപ്പോൾ തുറന്നുകിടന്ന ടാങ്കിലേക്ക് വീണ്
കാസർകോട്: രണ്ടുവയസ്സുകാരൻ സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു. ഉപ്പള മുസ്തഫ മൻസിലിൽ അബ്ദുൾ സമദിന്റെ മകൻ ഷെഹദാദ് ആണ് മരിച്ചത്. ഉപ്പളയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിനു പുറകുവശത്തെ മാലിന്യ ടാങ്കിലാണ് കുട്ടി അബദ്ധത്തിൽ വീണത്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി സ്ലാബ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇതിനരികിലൂടെ നടന്ന കുട്ടി കാൽ വഴുതി തുറന്നുകിടന്ന ടാങ്കിലേക്ക് വീഴുകയായിരുന്നു. ഉപ്പളയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
Next Story