- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു; മരിച്ചത് ചക്കരക്കല്ലിലെ പവിത്രൻ
ചക്കരക്കൽ : ചക്കരക്കല്ലിൽ വീട്ടിലെ മാലിന്യങ്ങൾ കത്തിക്കുന്നതിനിടെ മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രനാ( 57 )ണ് മരിച്ചത്. കൂടാളി പോസ്റ്റാഫീസിലെ ക്ലാർക്കാണ്.
തിങ്കളാഴ്‌ച്ച പുലർച്ചെ ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1 മണിയോടെ മരണപ്പെട്ടു. വേ ങ്ങാട്ടെ പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകനാണ്.
ഭാര്യ : ശോഭന , മക്കൾ : ശ്രുതി, സായന്ത്. മരുമകൻ : യദുകൃഷ്ണൻ ( പയ്യന്നൂർ ). സഹോദരങ്ങൾ: വിമല, അംബിക, സുവർണ്ണ , രാമദാസൻ , അമ്പിളി സംസ്‌കാരം ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത് നടക്കും.
Next Story