കോതമംഗലം: കുട്ടമ്പുഴ പുഴയിൽ ബന്ധുക്കളായ കുട്ടികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് സംഭവം.

കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് വീട്ടിൽ അഷറഫിന്റെ മകൻ അലി (17), വണ്ണപ്പുറം കലയത്തിങ്കൽ വീട്ടിൽ ഷംസുദീന്റെ മകൻ ആബിലി (14) എന്നിവരാണ് മുങ്ങി മരിച്ചത്.

പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ . കുട്ടമ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു