- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മോഡേൺ ബസാറിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; ബികോം വിദ്യാർത്ഥിനിയായ യുവതിക്ക് ദാരുണാന്ത്യം: അപകടകാരണം ബസ് ദിശമാറി എത്തിയത്
കോഴിക്കോട്: ദേശീയ പാതയിൽ മോഡേൺ ബസാറിൽ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മോഡേൺ ബസാർ പാറപ്പുറം റോഡിൽ അൽ ഖൈറിൽ റഷീദിന്റെ മകൾ റഫ റഷീദ് (21) ആണു മരിച്ചത്. രാത്രി 7.30നാണു അപകടം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബസ് അതിവേഗതയിൽ ഇടിക്കുക ആയിരുന്നു.
മെഡിക്കൽ കോളെജിൽ നിന്നും മണ്ണൂർ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ദേവി കൃഷ്ണ ബസുമായിട്ടാണ് കൂട്ടിയിച്ചത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ റഫയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തുച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുക്കം കെഎംസിടി കോളജ് ബിടെക് വിദ്യാർത്ഥിയാണ് റഫ.
Next Story