മംഗളൂരു: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണുമരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39)യാണ് അ

തിദാരുണമായി മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരൻ സുബ്രയ ദേവാഡിഗ പറഞ്ഞു.

2022 ഡിസംബർ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമോറിയൽ ഹാജി അബ്ദുള്ള മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. 21 ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. സഹോദരൻ സുബ്രയ ദേവാഡിഗയുടെ പരാതിയിൽ കോട്ട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.