- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നി കുറുകെച്ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരന് ദാരുണാന്ത്യം
മേപ്പാടി: നെടുങ്കരണയിൽ പന്നി കുറുകെച്ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.
നെടുങ്കരണയിൽവെച്ച് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതോടെ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ മുമഹ്ഹദ് യാമിൻ ആശുപത്രിയിൽ മരിക്കുക ആയിരുന്നു.
Next Story