- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ ബർമിങ്ഹാമിൽ ക്യാൻസർ ബാധിച്ച് മലയാളി നഴ്സ് മരിച്ചു; യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യയുടെ മരണം ചികിത്സയിലിരിക്കെ; സിസിലിയുടെ വേർപാട് വിശ്വസിക്കാനാവാതെ ബ്രിട്ടണിലെ മലയാളി സമൂഹം
ലണ്ടൻ: യുകെയിൽ ബർമിങ്ഹാമിൽ ക്യാൻസർ ബാധിച്ച് മലയാളി നഴ്സ് മരിച്ചു. രണ്ടാമത്തെ കണ്മണി പിറന്ന പിന്നാലെ മരണം വിളിച്ച പ്ലീമൗത്തിലെ ഷൈജുവിന്റെ മരണവാർത്തയുടെ അലയൊലികൾ കെട്ടടങ്ങും മുമ്പ് മറ്റൊരു മരണ വാർത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ബർമിങ്ഹാമിൽ നിന്നുമാണ് ഇപ്പോൾ മരണവാർത്തയെത്തിയിരിക്കുന്നത്.
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സാണ് മരിച്ചത്. യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യ സിസിലി ജോയ് ആണ് മരിച്ചത്. ഏറെക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു സിസിലി.
ബർമിങ്ഹാമിലെത്തും മുമ്പ് സ്വാൻസിയിലായിരുന്നു സിസിലിയും കുടുംവും താമസിച്ചിരുന്നത്. യുകെകെസിഎ സ്വാൻസി യൂണിറ്റിന്റെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സിസിലിയുടെ ഭർത്താവ് ജോയ് പുളിക്കൽ.താമരക്കാട് പുളിക്കിയിൽ കുടുംബാംഗമാണ് ജോയ്.രണ്ട് മക്കളാണ് സിസിലിക്ക് ഉള്ളത്. ജോയ്സ്, ജ്യോതിസ്.