- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് വിദ്യാർത്ഥിനി പടുതാക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ; മീൻകുഞ്ഞുങ്ങൾക്കു തീറ്റ നൽകുന്നതിനിടെ കാൽതെറ്റി വീണതാകാമെന്ന് പ്രാഥമിക നിഗമനം
നെടുങ്കണ്ടം: രാവിലെ മുതൽ വീട്ടിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പടുതാക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് വെള്ളത്തിൽ വീണ് മരിച്ചത്. രാവിലെ മുതൽ വീട്ടൽ നിന്നും കാണാതായ കുട്ടിക്ക് വേണ്ടി വീട്ടുകാർ നടത്തിയ തിരച്ചിലിലാണു മൃതദേഹം വീടിനു പിൻവശത്തെ പടുതാക്കുളത്തിൽ കണ്ടെത്തിയത്.
കുളത്തിലെ മീൻകുഞ്ഞുങ്ങൾക്കു തീറ്റ നൽകുന്നതിനിടെ കാൽതെറ്റി വീണതാകാമെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴിനു ശേഷമാണു സംഭവം. പടുതാക്കുളത്തിന്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടപ്പോഴാണ് അടിത്തട്ടിൽ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്. മാതാവ്: ജിജി. സഹോദരി: മൗഷ്മിത.
Next Story