- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു; മൃതദേഹം കണ്ടെടുത്തത് കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ
കോഴിക്കോട്: മുക്കത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. മണാശ്ശേരി നെടുമങ്ങാട് കിഴിതാണിങ്ങാട്ട് കാശിനാഥ് (11)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കളി കഴിഞ്ഞ് മടങ്ങവെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവർ സിനിൽ കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. മണാശ്ശേരി ഗവ. യുപി സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇത്തവണ ഏഴാം ക്ലാസിൽ പ്രവേശനം നേടിയിരിക്കുകയായിരുന്നു. സഹോദരി: ആര്യ നന്ദ.
Next Story