തിരുവനന്തപുരം: പ്രമുഖ ബിൽഡറും എസ്.എഫ്.എസ് ഹോംസ് ചെയർമാനുമായ കെ. ശ്രീകാന്തിന്റെ ഭാര്യ പൂജപ്പുര നാചികേതത്തിൽ അഡ്വ. രമാ ശ്രീകാന്ത് (59) നിര്യാതയായി. ഇന്നലെ രാവിലെ മുംബയിലെ കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ. നടക്കും. 1982-83 കാലഘട്ടത്തിൽ മഹാരാജാസ് കോളേജ് യൂണിയൻ വൈസ്‌ചെയർമാനായിരുന്നു.

മക്കൾ: മൈത്രി ആനന്ദ്, അദ്വൈത ശ്രീകാന്ത്. മരുമക്കൾ: ആനന്ദ് ശർമ്മ (കെ.പി.എം.ജി), നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം (മെരിലാന്റ് സ്റ്റുഡിയോ). സേഹാദരങ്ങൾ അഭിഭാഷകരായ പി.ആർ. വെങ്കടേശ്, പി.ആർ. രാജ. ജസ്റ്റിസ് വി. ഗിരിയുടെ ഭാര്യാ സഹോദരിയുമാണ്.