റായ്പൂർ: യൂട്യൂബറും കോമേഡിയനുമായ ദേവ്‌രാജ് പട്ടേൽ അപകടത്തിൽ മരിച്ചു. ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. ദേവ്‌രാജ് പട്ടേലിന്റേ മരണത്തിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേൽ അനുശോചനം രേഖപ്പെടുത്തി.