- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്നും വീണു; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക ദാരുണാന്ത്യം
പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ വീട്ടമ്മ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു (48) ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം. മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ താഴെവീഴുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ ബിന്ദുവിനെ ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ.
Next Story