- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം അവധിക്കായി വീട്ടിലെത്തിയ പെൺകുട്ടി
അടിമാലി: മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണു വീട്ടിലെത്തിയത്. സംസ്‌കാരം നടത്തി. തൃശൂർ ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വർഷം മുൻപു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സഹോദരൻ: ദേവാനന്ദ്.
Next Story