പാമ്പനാർ: മകൻ ജീവനൊടുക്കിയതിനു പിന്നാലെ അമ്മയും മരിച്ചു. കല്ലാർ പുതുവൽ പുത്തൻപറമ്പിൽ വീട്ടിൽ പി.എൽ.റോയി (51) ഇന്നലെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിക്കുക ആയിരുന്നു. റോയിയുടെ വേർപാടിനു പിന്നാലെ പകൽ പന്ത്രണ്ടോടെ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാതാവ് കുട്ടിയമ്മയും (82) മരിച്ചു.

അമ്മയുടെയും മകന്റെയും സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് രണ്ടിനു പാമ്പനാർ സിഎസ്‌ഐ സെന്റ് ജയിംസ് പള്ളിയിൽ. കുട്ടിയമ്മയുടെ ഭർത്താവ്: പരേതനായ ലാസർ. മറ്റു മക്കൾ: മോളി, ജോളി, തോമസ്, ജയ. മരുമക്കൾ: ഗോപാലൻ, കുഞ്ഞുമോൻ, കുഞ്ഞുമോൾ, അപ്പു, ഷൈല.