തൃത്താല: മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയും യുട്യൂബറുമായ ഋതിക മണിശങ്കറെ (32) യണു മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഋതികയെ വീട്ടിനുള്ളിൽ ശുചിമുറിക്കകത്തു തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: മിത്രൻ, ബാല.