കൊല്ലം: പുനലൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായികതാരം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു അപകടം. ഓംകാർ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറായി ജോലി ചെയ്തു വരികയായിരുന്നു. അമിത വേഗതയാണ് അപകട കാരണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.