കണ്ണൂർ: തളിപറമ്പിൽ വാഹനാപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തളിപറമ്പ് വെള്ളാവിലാണ് ടിപ്പർലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചത് അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശി ഹൊപാനോ സോറനാ(38) ണ് മരിച്ചത്. സഹപ്രവർത്തകനായ ത്രിമൂർത്തിയെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇവരോടൊപ്പംപരിക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച്ചരാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. മിക്സ്ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ.എൽ.59 ഡി-9846 ടിപ്പർലോറിയാണ് അപകടത്തിൽ പെട്ടത് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് മറിഞ്ഞ ടിപ്പറിൽ നിന്നും മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.