- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കിളിയായിരുന്നെങ്കിൽ ഞാൻ!' വൈറൽ കവിത എഴുതിയ യുവകവി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ കതക് ചവിട്ടിപ്പൊളിച്ച് നാട്ടുകാർ; കരൾ രോഗ ബാധിതനായിരുന്നുവെന്ന് പൊലീസ്
ആലപ്പുഴ: യുവകവി ഹരിലാൽ ഐക്കരയെ (ജി ഹരിലാൽ- 43) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ കിട്ടാതിരുന്നതോടെ നാട്ടുകാർ ചേർന്ന് കതക് ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അകത്ത് കടന്നപ്പോൾ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിലാൽ കരൾ രോഗ ബാധിതനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വള്ളികുന്നം മഠത്തിലയ്യത്ത് ജംഗ്ഷന് സമീപം കളീക്കൽ തെക്കതിൽ വീട്ടിലാണ് ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഫോൺ എടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തം?ഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കതക് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്ന് കണ്ടെത്തി.
ബിഗ് ബോസ് ടെലിവിഷൻ ഷോയിൽ പരീക്കുട്ടി പാടിയ 'ഒരു കിളിയായിരുന്നെങ്കിൽ' ഞാൻ എന്ന കവിത എഴുതിയത് ഹരിലാൽ ആയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവിവാഹിതനാണ്.
മറുനാടന് മലയാളി ബ്യൂറോ