- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിൽ ഏറ്റുമാനൂർ സ്വദേശിക്ക് അപ്രതീക്ഷിത മരണം; വിട വാങ്ങിയത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാൻ; അർബുദ രോഗ ചികിത്സയിലിരിക്കെ 43കാരന്റെ ജീവൻ അപഹരിച്ചത് ഹൃദയസ്തംഭനം
ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്‌ത്തി വീണ്ടുമൊരു മരണ വാർത്ത കൂടി എത്തിയിരിക്കുകയാണ്. കോളിറ്റണിൽ താമസിച്ചു വരികയായിരുന്ന ഏറ്റുമാനൂർ മാമ്പതിയിൽ സ്വദേശിയായ ബോബിൻ ചെറിയാനാണ് മരണത്തിന് കീഴടങ്ങിയത്. നാൽപത്തി മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.
എട്ടു മാസം മുമ്പാണ് ബോബിൻ നാട്ടിൽ നിന്നും യുകെയിലേക്ക് എത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ അർബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സകൾ നടന്ന് രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെ ഇന്നലെ പുലർച്ചയോടെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്.
ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം. നാട്ടിൽ നിന്നെത്തി അധികം താമസിയാതെ തന്നെ രോഗം സ്ഥിരീകരിച്ചതോടെ ബോബിന് അധികം ജോലിക്കൊന്നും പോകാൻ കഴിഞ്ഞിരുന്നില്ല. കോളിറ്റണിലെ മലയാളി സമൂഹം കുടുംബത്തിന് എല്ലാവിധ സഹായങ്ങളുമായി ഒപ്പം തന്നെയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ