- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൂസ്റ്റർ മലയാളി സ്റ്റീഫൻ മൂലക്കാട്ട് വിടവാങ്ങി
ലണ്ടൻ; യുകെയിൽ വൂസ്റ്റർ മലയാളി സ്റ്റീഫൻ മൂലക്കാട്ട് (53) അന്തരിച്ചു. മസിൽ വീക്ക്നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്നാനായക്കാർക്കിടയിലെ സജീവ പ്രവർത്തകനായിരുന്നു സ്റ്റീഫൻ. കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗിലേപനം നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. സംസ്കാരം യുകെയിൽ തന്നെ ആകാനാണ് സാധ്യത.
ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ അംഗമായ സ്റ്റീഫൻ നാട്ടിൽ വെളിയന്നൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്. യുകെകെസിഎ വൂസ്റ്റർ യൂണിറ്റ് അംഗം കൂടിയാണ്. ഭാര്യ ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഉല്ലാസ്, ഫെലിക്സ്, കെസിയ എന്നിവർ. മരുമകൾ: റോസ് മേരി.
Next Story