- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുണാകരന്റെ സന്തത സഹചാരി; ടൂറിസം വകുപ്പ് മുൻ ഡയറക്ടറും ലേബർ കമ്മീഷണറുമായിരുന്ന കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് അന്തരിച്ചു
തിരുവനന്തപുരം: ടൂറിസം വകുപ്പ് മുൻ ഡയറക്ടറും ലേബർ കമ്മിഷണറുമായിരുന്ന കെ.എസ്.പ്രേമചന്ദ്രക്കുറുപ്പ് (75) അന്തരിച്ചു. പേരൂർക്കട എകെജി നഗറിൽ ഹൗസ് നമ്പർ 147ലായിരുന്നു അന്ത്യം. കെ.കരുണാകരന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്ന അദ്ദേഹം 36 വർഷത്തോളം കരുണാകരന്റെ സന്തത സഹചാരിയായിരുന്നു. കരുണാകരനുമായുള്ള ഓർമകൾ ചേർത്തു വച്ച് പുസ്തകവും രചിച്ചിട്ടുണ്ട്.
മലപ്പുറം, തൃശൂർ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഡൽഹി കേരളഹൗസിൽ വിവിധ തസ്തികകളിലും ജോലി ചെയ്തിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ശാന്തികവാടത്തിൽ നടക്കും.
Next Story