- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനി തൂങ്ങി മരിച്ച നിലയിൽ; മഹിമ മോഹൻ ഭർത്താവിനൊപ്പം കുടമാളൂരിൽ എത്തിയത് 15 ദിവസം മുമ്പ്; മരണത്തിൽ ഞെട്ടി സന്ദർലാന്റിലെ പ്രിയപ്പെട്ടവരും
കോട്ടയം: യുകെയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം കുടമാളൂർ സ്വദേശിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. സന്ദർലാന്റിൽ താമസിക്കുന്ന മഹിമ മോഹനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 25 വയസാണ് പ്രായം. ഇന്നലെയായിരുന്നു സംഭവം. മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ മോഹനന്റെയും ഉഷയുടെയും മകളാണ്.
മഹിമയും ഭർത്താവ് അനന്തു ശങ്കറും 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ് അനന്തു. സഹോദരൻ മഹേഷ് മോഹൻ.
മറുനാടന് മലയാളി ബ്യൂറോ
Next Story