- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു; തങ്കമ്മ കുര്യന്റെ അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്
ആലപ്പുഴ: ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ ആണ് മരിച്ചത്. 94 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ. സംസ്‌കാരം പിന്നീട്.
ഇന്ന് പുലർച്ചെ 4:25നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബം?ഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജനനേതാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദർബാർ ഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ദർബാർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story