- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരൻ അന്തരിച്ചു; മരണം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ
കണ്ണൂർ: കഴിഞ്ഞ ഞായറാഴ്ച പയ്യന്നൂർ വെള്ളൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിന്റെ ജ്യേഷ്ഠ സഹോദരൻ മരിച്ചു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് പിറകിൽ ശിവ കൃപയിലെ മുൻ പ്രവാസിയുമായ ശ്രീധര അരളിത്തായ (51) ആണ് കോഴിക്കോട് സ്വകാര്യാആശുപത്രിയിൽ മരിച്ചത്.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം പച്ചക്കറി സദ്യകളൊരുക്കുന്ന ജോലി കരാറെടുത്തു ചെയ്യുകയായിരുന്നു. ക്ഷേത്രങ്ങളിൽ സ്ഥിരം ശാന്തിക്കാർ അവധിയെടുക്കുമ്പോൾ മുട്ട് ശാന്തിയായും പ്രവർത്തിച്ചിരുന്നു. തളിപ്പറമ്പിൽ സദ്യവട്ടം ഒരുക്കിയ ശേഷം തൃക്കണ്ണാട്ടെ വീട്ടിലേക്ക് വരുമ്പോൾ വെള്ളൂർ കണിയേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിൽ വെച്ച് ശ്രീധര സഞ്ചരിച്ചിരുന്ന ബൈക്കിൽ കരിവെള്ളൂർ ഭാഗത്ത് നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ശ്രീധരയെ ആദ്യം പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. മറ്റൊരു സഹോദരൻ വെങ്കിടേശ് കഴിഞ്ഞ വർഷം പുതുവർഷ ദിനത്തിൽ സമാനമായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം മേൽശാന്തിയായിരുന്ന വെങ്കിടേഷ് പുലർച്ചെ പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് പോകുംവഴിയായിരുന്നു അപകടത്തിൽപ്പെട്ടത്. കാഞ്ഞങ്ങാട് ആലമിപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. യശോദയുടേയും പരേതനായ വാസുദേവ അരളിത്തായയുടേയും മകനാണ്. ഭാര്യ: ജി.എൻ.രേഖ (അദ്ധ്യാപിക യേനപ്പോയ കോളേജ് മംഗ്ലൂരു) മകൻ: കെ.സ്വാഗത് (ബിരുദ വിദ്യാർത്ഥി കാനറ കോളേജ് മംഗ്ലൂരു).മറ്റ് സഹോദരങ്ങൾ: ഗണേശ അരളിത്തായ, ജയലക്ഷ്മി (ബംഗ്ലൂരു).
മറുനാടന് മലയാളി ബ്യൂറോ