- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെസ്റ്ററിലെ മലയാളി വിദ്യാർത്ഥിനിക്ക് അപ്രതീക്ഷിത വിയോഗം; വിട വാങ്ങിയത് പുനലൂർ സ്വദേശികളായ താജുദീൻ - ശൈലജ ദമ്പതികളുടെ മകൾ അലീഷ; 24കാരിയുടെ മരണത്തിൽ ഞെട്ടി പ്രിയപ്പെട്ടവർ
ലണ്ടൻ: ലെസ്റ്ററിലെ മലയാളി വിദ്യാർത്ഥിനി അലീഷാ അഹമ്മദി (24) ന് അപ്രതീക്ഷിത വിയോഗം. താജുദീൻ അഹമ്മദ് - ശൈലജ ദമ്പതികളുടെ മകളായ അലീഷയുടെ മരണം ഇന്നലെ വ്യാഴാഴ്ചയാണ് സംഭവിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലെസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അലീഷ ആരോഗ്യവതിയായി തിരിച്ചു വരുമെന്ന് നിനച്ചിരിക്കെയാണ് മരണ വാർത്ത എത്തിയത്. അലീഷയുടെ മരണ കാരണം വ്യക്തമായിട്ടില്ല.
പുനലൂർ സ്വദേശികളാണ് അലീഷയുടെ മാതാപിതാക്കൾ, ലെസ്റ്റർ ഡിമോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു അലീഷ. വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി ആദരാഞ്ജലികളർപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story