- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരണമടഞ്ഞു; കാങ്കോൽ സ്വദേശിനിയുടെ മരണം പൊടുന്നനെ രക്തസമ്മർദ്ദം കുറഞ്ഞതോടെ
കണ്ണൂർ: പ്രസവത്തെ തുടർന്നുണ്ടായ ഹൃദയാഘാതം കാരണം കാങ്കോൽ സ്വദേശിനിയായ യുവതി മരണമടഞ്ഞു. കാങ്കോൽ നോർത്ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബിജെപി കർഷക മോർച്ച സംസ്ഥാ മീഡിയ കോ- കൺവീനറും ഏറ്റു കുടുക്ക എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപകനുമായ സി.കെ.രമേശന്റെ മകൾ വി. ആതിരയാണ് (28) മരണമടഞ്ഞത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാപ്പാരട്ട സമുദായ ശ്മാശനത്തിൽ സംസ്‌കരിച്ചു. മൂന്ന് വർഷം മുൻപായിരുന്നു ആതിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്‌ച്ച വൈകിട്ട് മൂന്നു മണിയോടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെട്ടെന്ന് ബി.പി കുറയുകയും ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല : ഭർത്താവ്. കെ.വി അഭയ് . വി. അനുപ്രീയയാണ് അമ്മ .സഹോദരി അനശ്വര
മറുനാടന് മലയാളി ബ്യൂറോ