തലശ്ശേരി: ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജിലെ എംഎ ഹിസ്റ്ററി രണ്ടാംവർഷ വിദ്യാർത്ഥിനി റാനിയ ഇബ്രാഹിമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

തലശ്ശേരി കതിരൂർ വേറ്റുമ്മൽ രതീഷ് റോഡിലെ പ്രതീക്ഷയിൽ ഇബ്രാഹിമിന്റെയും നൗഷീനയുടെയും മകളാണ്. ഫാത്തിമയാണ് സഹോദരി. ഗവ.ബ്രണ്ണൻ കോളജ് പൂർവ വിദ്യാർത്ഥിയും കണ്ണൂർ യൂണിവേഴ്സിറ്റി ബിഎ ഹിസ്റ്ററി റാങ്ക് ജേതാവുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളജിൽ പൊതുദർശനത്തിനുവച്ചു. ബുധനാഴ്ച രാവിലെ ആറാംമൈൽ മൈതാനപ്പള്ളിയിൽ കബറടക്കം നടത്തും.