- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ചികിൽസയ്ക്കിടെ തലചുറ്റി വീണ് തലയ്ക്ക് പരിക്കേറ്റു; ശസ്ത്രക്രിയയും ഫലം ചെയ്തില്ല; കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു
ചെന്നൈ: കഥാകൃത്തും വിവർത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെയായിരുന്നു മരണം. തലയ്ക്ക് പരിക്കേറ്റ് ഒന്നരമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പനിയെത്തുടർന്ന് ചികിത്സയിലിരുന്ന ജയേഷിന് ആശുപത്രിയിൽ വച്ച് തലചുറ്റിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സുഹൃത്തുക്കൾ പണം സമാഹരിച്ച് വരുന്നതിനിടെയാണ് മരണം. ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ആശുപത്രിയിൽ തുടരുകയുമായിരുന്നു. സ്വദേശമായ തേൻകുറിശ്ശിക്കടുത്തുള്ള വിളയന്നൂരിൽ വ്യാഴാഴ്ച രാവിലെ 10ന് മരണാനന്തര ചടങ്ങുകൾ നടക്കും. ക്ല, പരാജിതരുടെ രാത്രി, ഒരിടത്തൊരു ലൈന്മാൻ, ചൊറ എന്നിവ കൃതികളാണ്.
Next Story