കൊച്ചി: പ്രഫ. എം.കെ. സാനുവിന്റെ ഭാര്യ എൻ. രത്‌നമ്മ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മകളാണ്.

മക്കൾ: രഞ്ജിത്ത് ( റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ കൊച്ചിൻ പോർട്ട്),രേഖ, ഡോ. ഗീത ( റിട്ട.അധ്യപിക സെന്റ് പോൾസ് കോളജ്, ഹിന്ദി വിഭാഗം മേധാവി) സീത ( സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് വിമൻ ആൻഡ് ചൈൽഡ് ഡെവലപ്പ്‌മെന്റ്), ഹാരിസ് (എഞ്ചിനീയർ, ദുബായി).

മരുമക്കൾ : സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇന്ത്യൻ അലുമിനിയം), പി.വി. ജ്യോതി ( റിട്ട. മുനി. കോർപ്പറേഷൻ സെക്രട്ടറി ) മിനി (ദുബായി). സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.