- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കു യുവനടൻ സുധീർ വർമയുടേത് ആത്മഹത്യ; വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീർ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ; സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ താരം തീർത്തും നിരാശനായിരുന്നെന്ന് സഹപ്രവർത്തകർ; ഞെട്ടലോടെ സിനിമാലോകം
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു പ്രമുഖ നടന്റെ മരണം കൂടി. തെലുങ്ക് യുവനടൻ സുധീർ വർമയെ (33) മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് തെലുങ്കു സിനിാ ലോകം. യുവതാരം ആത്മഹത്യ ചെയ്തുവെനാണ് പുറത്തുവരുന്ന വിവരങ്ങൾ. തെലുങ്ക് സിനിമകളായ 'നീക്കു നാക്കു ഡാഷ് ഡാഷ്', 'സെക്കൻഡ് ഹാൻഡ്', 'കുന്ദനപ്പു ബൊമ്മ' തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുധീർ വർമ.
'കുന്ദനപ്പു ബൊമ്മ'യിൽ ഒപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ജനുവരി 20 ന് വിശാഖപട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സിനിമയിൽ അവസരങ്ങൾ കുറവായിരുന്നതിനാൽ ഏറെ പ്രതിസന്ധിയിലായിരുന്നു സുധീർ എന്നായിരുന്നു സൂചനകൾ. വസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമയിലെത്തിയത്. സുധീർ വർമ്മയുടെ ആത്മഹത്യയിൽ തെലുങ്കു സിനിമാ ലോകവും ഞെട്ടലിലാണ്.
മറുനാടന് ഡെസ്ക്