- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു മീൻ ചത്ത മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ തൂങ്ങിമരിച്ചു; സംഭവം മലപ്പുറം ചങ്ങരംകുളത്ത്; കുട്ടി വിഷമിച്ചത് ഗോൾഡ് ഫിഷുകളിൽ ഒന്ന് കഴിഞ്ഞ ദിവസം ചത്തതോടെ
മലപ്പുറം: വീട്ടിൽ താൻ വളർത്തുന്ന മീൻ ചത്ത മനോവിഷമത്തിൽ മലപ്പുറം ചങ്ങരംകുളത്തെ 13വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) ആണ് തൂങ്ങിമരിച്ചത്. ഇന്നു രാവിലെ എട്ട് മണിയോടെയാണ് സംഭവം.
ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് വാർപ്പിന് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.
റോഷന്റെ അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
ചങ്ങരംകുളം എസ്‌ഐ റഫേലിന്റെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വിദ്യാർത്ഥി വളർത്തുന്ന അക്വേറിയത്തിൽ ഗോൾഡ്ഫിഷ് ഉൾപ്പെടെയുള്ള വിവിധ വളർത്തുമീനുകളുണ്ട്. ഇതിൽ ഒന്നു ചത്തുപോയതോടെ വിദ്യാർത്ഥി വളരെ വിഷമത്തിലായിരുന്നുവെന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽപേരുടെ മൊഴിയെടുത്ത ശേഷമെ ആധികാരികമായി മറ്റുകാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. റോഷൻ ആർ. മേനോന് ഒരു സഹോദരനുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്