- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കേന്ദ്രമന്ത്രി പി.ജെ. കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ.പി.ജെ. കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്സി, 80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവല്ല ഇരവിപേരൂർ സെയിന്റ് ജോൺസ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപികയാണ്. സംസ്‌കാരം പിന്നീട്.
മറുനാടന് മലയാളി ബ്യൂറോ
Next Story