ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത്(66) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നാല് മണിയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. ലിഡിയയെ കൂടാതെ ജോസ്വിൻ എന്ന മകൻ കൂടിയുണ്ട്. മേരി വിജയം ഭാര്യ. ടൊവിനോ തോമസ്, റോസ് എന്നിവരാണ് മരുമക്കൾ.