- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു; അപകടം കുടുംബ സമേതം മദീനയിലേക്കുള്ള യാത്രക്കിടെ
റിയാദ്: സൗദി വടക്കൻ പ്രവിശ്യയായ ഖസീമിൽ ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. അൽറാസിലെ നബ്ഹാനിയയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നവരാണ് മരിച്ചത്.
ഹുറൈമലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അൽറാസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെഎംസിസി പ്രസിഡന്റ് ജംഷീർ മങ്കട, റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ ബന്ധുക്കളെ സഹായിക്കാൻ രംഗത്തുണ്ട്.
Next Story