- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് മധ്യവയസ്കയും ഭർതൃ മാതാവും വീടിനകത്ത് മരിച്ച നിലയിൽ; ഒരാൾ കട്ടിലിൽ മരിച്ച നിലയിലും മറ്റൊരാൾ തൂങ്ങി മരിച്ച നിലയിലും
കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കര തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം കുണ്ടോട്ടിൽ അംബിക(59)യെയും ഭർതൃമാതാവ് സരോജിനി(90)യെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ രണ്ട് പേരെയും വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു സരോജിനി കിടന്നിരുന്നത്. അംബിക തൂങ്ങിമരിച്ച നിലയിലായിരുന്നു. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story