തൊടുപുഴ: പ്രമുഖ ഭക്ഷ്യ ബ്രാന്റായ ബ്രാഹ്മിൺസ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി. വിഷ്ണു നമ്പൂതിരി(68) അന്തരിച്ചു. ഇന്നലെ രാത്രി 10.ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച(2862023) ഉച്ചകഴിഞ്ഞ് 3ന് ഇല്ലപ്പറമ്പിൽ.

ഭാര്യ: മഞ്ജരി (ഇലഞ്ഞി ആലപുരം മഠത്തിൽമന കുടുംബാഗം). മക്കൾ: ശ്രീനാഥ് വിഷ്ണു(മാനേജിങ് ഡയറക്ടർ, ബ്രാഹ്മിൺസ്), സത്യ വിഷ്ണു(ഡയറക്ടർ, ബ്രാഹ്മിൺസ്). മരുമക്കൾ: അർച്ചന(എക്സിക്യൂട്ടീവ് ഡയറക്ടർ, ബ്രാഹ്മിൺസ്), ജിതിൻ ശർമ്മ(ഡയറക്ടർ, ബ്രാഹ്മിൺസ്).