- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
കാസർഗോഡ്: ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാർ. തന്റെ കലാലയ കാലഘട്ടം നെഹ്റു കോളജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂർ പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. മൃതദേഹം മാവുങ്കാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story