- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചലിൽ യുവ ഡോക്ടർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അർപ്പിത അരവിന്ദ് ജീവനൊടുക്കിയത് അവസാന വർഷം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരിക്കെ; ഏകമകളുടെ വേർപാട് താങ്ങാനാനാവാതെ മാതാപിതാക്കൾ
അഞ്ചൽ: യുവഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. അഞ്ചൽ അരവിന്ദ് ഇ.എൻ.ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത് - റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (സോനു - 30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. എം.ബി.ബി.എസിന് ശേഷം കർണ്ണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു അർപ്പിത. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് കേസെടുത്തു.
Next Story