- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയനെ പോലെ സ്‌നേഹിച്ചൊരാൾ കാവനാട് ഉണ്ടായ ഒരു വാഹനാപകടത്തിൽ പോയി...
കാവനാട്: ലണ്ടനിലെ ഷെഫായ യുവാവിന്റെ നിര്യാണത്തിൽ വേദനയോടെ ഷെഫ് സുരേഷ് പിള്ള. കാവനാട് സ്വദേശിയായ ജസ്റ്റസ് ജെറോം എന്ന ജസ്റ്റസ് ജെ. അബ്രോ (33) ആണ് മരിച്ചത്. സഹനയിൽ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകനാണ്. നാല് മാസം മുമ്പ് വിവാഹത്തിനായി നാട്ടിൽ എ്ത്തിയ യുവാവ് ബൈക്ക് കെഎസ്ആർടിസി ലോഫ്ളോർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. അനിയനെ പോലെ സ്‌നേഹിച്ചൊരാളാണെന്ന് പിള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
ജസ്റ്റസ് ജെറോം...കാവനാട് മുക്കാട് സ്വദേശി... അണ്ണാ എന്ന് തികച്ച് വിളിക്കില്ല...
നാലഞ്ച് വർഷം മുൻപ് ലണ്ടനിൽ വച്ച് പരിചയപെട്ടു...എന്നോടൊപ്പം ഹോപ്പേഴ്‌സ് ലണ്ടനിൽ ഷെഫായി ജോലിക്ക് കൂട്ടി...!
നാലുമാസം മുൻപ് കല്യാണത്തിനായി നാട്ടിൽ വന്നതാണ്...അഞ്ച് ദിവസം മുന്നേ ഭാര്യയുമായി വീട്ടിൽ വന്ന് എന്നെ വിളിച്ചു... കൊച്ചിയിലായിരുന്ന ഞാൻ നാട്ടിൽ ഉത്സവത്തിന് വരും, ഇന്നലെ നേരിട്ട് കാണാമെന്ന് പറഞ്ഞിരുന്നതാണ്...
ഇന്നലെ അവനെ കണ്ടു പക്ഷേ അത് അവസാന കാഴ്ചയായിരുന്നു.. ??
കാവനാട് വച്ച് നടന്ന ഒരു വാഹനാപകടത്തിൽ രണ്ടു ദിവസം മുന്നേ മരണപെട്ടു..! അണിയനെപോലെ സ്‌നേഹിച്ചൊരാൾ... ആദരാജ്ഞലികൾ
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്‌ചേരുന്നു.
ശക്തികുളങ്ങര സുപ്രഭാതം ഹോട്ടലിന് മുന്നിൽ വ്യാഴാഴ്ച രാത്രി 11.45-നാണ് അപകടം നടന്നത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റസിന്റെ ബൈക്ക് എതിരെവന്ന കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലണ്ടനിൽ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു.
ജനുവരിയിലാണ് വിവാഹത്തിനുവേണ്ടി നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോകാനിരിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ: നീണ്ടകര ഹെവൻസ് ഡെയിലിൽ എയ്ഞ്ചൽ ആന്റണി. സഹോദരൻ: ബെയ്സിൽ ജെ. അബ്രോ (യു.കെ.).