- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കുന്നവർ അടുത്ത ആറാഴ്ചത്തേക്ക് സൂക്ഷിക്കുക; രാവിലെ മുതൽ ഡ്രിങ്ക് ഡ്രൈവിങ് പരിശോധന ആരംഭിക്കും; ക്രിസ്മസിനോടനുബന്ധിച്ച് പരിശോധന കർശനമാക്കി ഗാർഡ
ഡബ്ലിൻ: സാധാരണയായി വൈകുന്നേരങ്ങളിൽ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് ഡ്രൈവിങ് പരിശോധന ഇനി രാവിലെ മുതൽ ആരംഭിക്കാൻ പദ്ധതിയിട്ട് ഗാർഡ. ക്രിസ്മസ് സീസണോടനുബന്ധിച്ച് അടുത്ത ആറാഴ്ചത്തേക്ക് ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കർശനമാക്കുകയാണെന്ന് ചീഫ് സൂപ്രണ്ട് വ്യക്തമാക്കി. തലേദിവസത്തെ ആഘോഷം പോലും കുടുക്കുന്ന രീതിയിലാണ് പുതിയ ഡ്രിങ്ക് ഡ്രൈവിങ
ഡബ്ലിൻ: സാധാരണയായി വൈകുന്നേരങ്ങളിൽ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് ഡ്രൈവിങ് പരിശോധന ഇനി രാവിലെ മുതൽ ആരംഭിക്കാൻ പദ്ധതിയിട്ട് ഗാർഡ. ക്രിസ്മസ് സീസണോടനുബന്ധിച്ച് അടുത്ത ആറാഴ്ചത്തേക്ക് ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കർശനമാക്കുകയാണെന്ന് ചീഫ് സൂപ്രണ്ട് വ്യക്തമാക്കി.
തലേദിവസത്തെ ആഘോഷം പോലും കുടുക്കുന്ന രീതിയിലാണ് പുതിയ ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കർശനമാക്കിയിരിക്കുന്നത്. രാവിലത്തെ ഹാംഗ് ഓവർ പോലും ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് കവിഞ്ഞതാകുന്ന തരത്തിൽ പല കേസുകളും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിസ്മസിനോടനുബന്ധിച്ച് ഇത്തരം പരിശോധനകൾ രാവിലെ മുതൽ തുടങ്ങുമെന്നുമാണ് ഗാർഡ അറിയിപ്പ്.
രാജ്യമെമ്പാടും ഇത്തരത്തിൽ പരിശോധന ചെക്ക് പോയിന്റുകൾ കൂടുതലായി നടപ്പാക്കുമെന്നും ഗാർഡ മുന്നറിയിപ്പു നൽകുന്നുണ്ട്. മൊത്തമുള്ള ഡ്രിങ്ക് ഡ്രൈവിങ് അറസ്റ്റുകളിൽ 12 ശതമാനവും നടക്കുക രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയുള്ള സമയത്താണ്. ഞായറാഴ്ചകളിലാകട്ടെ ഇത് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയുമാണ്.
ക്രിസ്മസ്, ന്യൂഇയർ സുരക്ഷാ കാമ്പയിൻ ഉദ്ഘാടനം ചെയ്യവേയാണ് ചീഫ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് ട്രാഫിക് കുറ്റകൃത്യത്തിന് പിടിയിലാകുന്ന ഏവരേയും ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കാൻ ഗാർഡയ്ക്ക് അധികാരമുണ്ടെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 മാസത്തിനിടയിൽ പത്തിൽ ഒരു ഡ്രൈവർ എന്ന നിലയിൽ ഡ്രിങ്ക് ഡ്രൈവിംഗിന് പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന് സംശയത്തിൽ ആറായിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും പുരുഷന്മാരാണെന്നും ഇതിൽ പകുതിയോളം അറസ്റ്റ് നടന്നിട്ടുള്ളത് ശനിയാഴ്ചയും ഞായറാഴ്ചയുമാണെന്നുമാണ് റിപ്പോർട്ട്.