അൻപത്തിയേഴാമത് ഗ്രാമി അവാഡിൽ ബെക്കിന്റെ മോർണിങ് ഫേസ് ആണ് ഈ വർഷത്തെ മികച്ച ആൽബം. ഫാറൽ വില്ല്യംസിന് മൂന്ന് അവാർഡുകൾ ലഭിച്ചു. മികച്ച പോപ് സോളോ പെർഫോമൻസ് (ഹാപ്പി), മികച്ച അർബൻ ആൽബം (ഗേൾ), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) എന്നീ വിഭാഗങ്ങളിലാണ് അവർഡുകൾ ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ ഹിറ്റ് ഗാനമായ ഹാപ്പിക്ക് രണ്ട് അവാർഡുകൾ ലഭിച്ചു. ബെക്കിന്റെ മോർണിങ് ഫേസ് ആണ് ഈ വർഷത്തെ മികച്ച ആൽബം. മികച്ച റോക്ക് ആൽബമായും മോർണിങ് ഫേസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വേൾഡ് മ്യൂസിക് ആൽബമായി ആഞ്ജലിക് കിഡ്‌ജോയുടെ ഈവ് തിരഞ്ഞെടുക്കപ്പെട്ടു. പണ്ഡിറ്റ് രവിശങ്കറിന്റെ മകൾ അനുഷ്‌ക ശങ്കറിന് നോമിനേഷൻ ഉണ്ടായിരുന്നെങ്കിലും പുരസ്‌കാരം ലഭിച്ചില്ല.

സാം സ്മിത്താണ് മികച്ച പുതുമുഖ താരം. ബെസ്റ്റ് പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരവും ഇൻ ദ ലോൺലി ഹവർ എന്ന ആൽബത്തിന് സാം സ്മിത്തിനു ലഭിച്ചു. കുട്ടികൾക്കായുള്ള മികച്ച ആൽബത്തിന്, നൊബേൽ ജേതാവ് മലാല യൂസഫ് സായിയെക്കുറിച്ചുള്ള ഐ ആം മലാല എന്ന ആൽബം അർഹമായി. മിറണ്ട ലാംബർട്ടിന്റെ പ്ലാറ്റിനം ആണ് മികച്ച കൺട്രി ആൽബം.

മറ്റ് പുരസ്‌കാരങ്ങൾ

മികച്ച പുതുമുഖ താരം: സാം സ്മിത്ത്
മികച്ച കുട്ടികൾക്കായുള്ള ആൽബം: ഐ ആം മലാല
മികച്ച ട്രെഡീഷണൽ പോപ്പ് വോക്കൽ ആൽബം: ചീക്ക് ടു ചീക്ക് ലേഡി ഗാഗാ & ടോണി ബെനറ്റ്
മികച്ച പോപ് സോളോ പെർഫോമൻസ് (ഹാപ്പി), മികച്ച അർബൻ ആൽബം (ഗേൾ), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) ഫാറൽ വില്ല്യംസ്
മികച്ച പോപ്പ് വോക്കൽ ആൽബം: സാം സ്മിത്ത് ഇൻ ദ ലോൺലി ഹവർ
മികച്ച ആൽബം, മികച്ച റോക്ക് ആൽബം: മോർണിങ് ഫെയ്‌സ് (ബെക്ക്)
മികച്ച കൺട്രി ആൽബം മിറാൻഡ ലാംബർട്ട് പ്ലാറ്റിനം
മികച്ച റാപ്പ് ആൽബം: ദ് മാർഷൽ മാത്തേഴ്‌സ് എൽപി 2 (എമിനം)
മികച്ച ആർ ആൻഡ് ബി പെർഫോർമൻസ്: ബിയോൺസ്, ജെ സെഡ് (ഡ്രങ്ക് ഇൻ ലവ്)
മികച്ച പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെർഫോർമൻസ്: എ ഗ്രേറ്റ് ബിഗ് വേൾഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിങ്)
മികച്ച റോക്ക് പെർമോർമൻസ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മികച്ച മെറ്റൽ പെർഫോർമൻസ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇൻ ലൈൻ)
മികച്ച റോക്ക് സോങ്: പരാമോർ (ഏയ്ന്റ് ഇറ്റ് ഫൺ ഹെയ്úലി വില്യംസ്, ടെയ്úലർ റോക്ക്)
മികച്ച ഓൾട്ടർനേറ്റീവ് റോക്ക് ആൽബം: സെന്റ് വിൻസന്റ് (സെന്റ് വിൻസെന്റ്)
മികച്ച റാപ്പ് പെർഫോർമൻസ്: കെൻഡ്രിക്ക് ലാമർ (ഐ)
മികച്ച റാപ്പ്/സങ് കൊളാബറേഷൻ: റിയാന (ദ് മോസ്റ്റർ)
മികച്ച റാപ്പ് സോങ്: കെൻഡ്രിക്ക് ലാമർ (ഐ)
മികച്ച ട്രഡീഷനൽ ആർ ആൻഡ് ബി പെർഫോർമൻസ്: ജീസസ് ചിൽഡ്രൻസ് (ലാലാ ഹതാവേ, മാൽകൊം ജമൽ വാർണർ)
മികച്ച ആർ ആൻഡ് ബി ആൽബം: ടോണി ബ്രാക്‌സ്ടൺ ആൻഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവേഴ്‌സ്)
മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം: ക്രിസ് തിലെ ആൻഡ് എഡ്ഗർ മേയെർ (ബാസ് ആൻഡ് മാൻഡൊലിൻ)
മികച്ച ഡാൻസ് റെക്കോർഡിങ്: ജെസ്സ് ഗ്ലൈൻ (ക്ലീൻ ബാൻഡിറ്റ് റാതർ ബി)